
തിരുവനന്തപുരം: കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറ ഖനനം നിര്‍ത്തി വെച്ചെങ്കിലും ഈ സര്‍ക്കാര്‍ ക്വാറികള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കിയിരുന്നു എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് അനുമതി നേടിയപ്പോള്‍ ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്പാദന നിരക്ക് കൂടിയാണിത്.
ALSO READ: ഇത്തവണ മഴ കനത്തപ്പോഴേ പൃഥ്വിയുടെ കോള്‍ വന്നു അമ്മയ്ക്ക്- ‘പേടിപ്പിക്കാതിരിയെടാ’ എന്ന് മല്ലികയും
പശ്ചിമഘട്ടം തുരക്കുന്നതാണ് പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണമായി മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പാറപൊട്ടിക്കുന്നതിനും മണ്ണെടുക്കുന്നതിനും യാതൊരു നിയന്ത്രണവുമില്ല. പാറപൊട്ടിച്ചതില്‍ മാത്രമല്ല മണ്ണെടുത്തതിലുമുണ്ട് റെക്കോര്‍ഡ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ വരെയുള്ള കാലത്ത് 62 ലക്ഷത്തി 81735 ടണ്‍ മണ്ണാണ് മലകളില്‍ നിന്നും തുരന്നെടുത്തത്. 750 ക്വാറികളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ മലപ്പുറം ജില്ലയില്‍ മാത്രമുള്ളത് 83 എണ്ണമാണ്. വയനാട്ടില്‍ 10,നിലമ്പൂര്‍ താലൂക്കില്‍ 72 എന്നിങ്ങനെയാണ് ക്വാറികളുടെ കണക്ക്. ഇപ്പോള്‍ വന്‍ ദുരന്തം നടന്ന കവളപ്പാറ മേഖലയില്‍ 20 മാത്രം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഹാപ്രളയശേഷം ക്വാറികള്‍ക്ക് നിയന്ത്രണം വേണമെന്ന് സെസ്സിലെതടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവിലുള്ള ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികഘാതം പോലും സര്‍ക്കാര്‍ വിശദമായി പഠിച്ചില്ല. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികള്‍ക്ക് തടയിട്ടാല്‍ ഉടമകള്‍ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പുമൊക്കെ നിരത്തുന്നത്. അതിനാല്‍ തന്നെ തുടര്‍ നടപടി എടുത്തില്ല.
750 ക്വാറികളാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. പക്ഷെ അനുമതിയില്ലാതെ വനാന്തര ഭാഗങ്ങളിലടക്കും ഇഷ്ടം പോലെ പാറ പൊട്ടിക്കുന്നുണ്ട്. 2133 പരാതികളാണ് കഴിഞ്ഞ ഒരു വര്‍ഷം ചട്ടം ലംഘിച്ചുള്ള വിവിധതരം ഖനനത്തിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കിട്ടിയത്.
Post Your Comments