Latest NewsIndia

മോദിയാണെങ്കില്‍ സാധ്യമാകും; പ്രധാനമന്തിയെ അഭിനന്ദിച്ച്‌ മോഹന്‍ ഭാഗവത്

നാഗ്പൂര്‍: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്‌നം പരിഹരിച്ചുവെന്നും മോദിയാണെങ്കിൽ എന്തും സാധ്യമാകുമെന്നും ഭാ​ഗവത് പറഞ്ഞു. ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂരില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read also: ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെ ആറ് മുൻനിര നേതാക്കൾ ട്വിറ്ററിൽ ചേർന്നു

ഇനിമുതല്‍ രാജ്യത്തെ മറ്റ് പൗരന്മാരെപ്പോലെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാം.അവര്‍ക്ക് തുല്യ അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ശക്തമായ ഭരണനേതൃത്വമാണ് ഇതിന് പിന്നിലെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button