ന്യൂഡല്‍ഹി: വര്‍ണപ്പകിട്ടുള്ള തലപ്പാവുമായി സ്വാതന്ത്ര്യദിന പ്രസംഗത്തിനെത്തുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറിയും തുടര്‍ന്നു. രണ്ടാമൂഴത്തിന്റെ ആദ്യ സ്വാതന്ത്ര്യപരേഡ് ദിനത്തില് മഞ്ഞനിറത്തിന് പ്രാധാന്യം നല്‍കുന്ന ശിരോവസ്ത്രമാണ് മോദി തെരഞ്ഞെടുത്തത്.
73-ാമത് സ്വാതന്ത്ര്യദിനത്തില്‍ ചരിത്രപ്രാധാന്യമുള്ള ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മോദി മഞ്ഞ നിറത്തില്‍ പച്ചയും ചുവപ്പും നിറമുള്ളതും തുമ്പ് നീട്ടിയിട്ടതുമായ സവിശേഷ ശിരോവസ്ത്രമായിരുന്നു ധരിച്ചത്. പതിവ് പോലെ പ്ലെയിന്‍ വൈറ്റ് അര്‍ദ്ധ സ്ലീവ് കുര്‍ത്തയ്ക്ക് മുകളില്‍ കറുപ്പും വെളുപ്പും പാറ്റേണ്‍ ഉപയോഗിച്ച് ആകര്‍ഷകമാക്കിയ സ്‌കാര്‍ഫുമുണ്ടായിരുന്നു.
ALSO READ: പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍
പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനപരേഡ് മുതല്‍ വ്യത്യസ്തവും വര്‍ണശബളവുമായ തലപ്പാവുകളുമായാണ് മോദി എത്തിയിരുന്നത്. 2018ല്‍ കടും കാവി നിറത്തില്‍ ചുവന്ന കരയുള്ളതായിരുന്നെങ്കില്‍ 2017ല്‍ കടും ചുവപ്പും മഞ്ഞയും കലര്‍ന്ന സ്വര്‍ണ്ണ വരകളുള്ളതായിരുന്നു. പിങ്ക്, മഞ്ഞ എന്നീ നിറങ്ങളുള്ള മോദിയുടെ 2016 ലെ തലപ്പാവും മനോഹരമായിരുന്നു. മഞ്ഞനിറത്തില്‍ അതേ നിറത്തിന്റെ വിവിധ ഷേഡുകള്‍ കൊണ്ടും ചുവപ്പും പച്ചയും കൊണ്ടും ക്രോസ് ചെയ്ത തലപ്പാവായിരുന്നു 2015 ല്‍ മോദിയെ ശ്രദ്ധേയനാക്കിയത്.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്റെ കന്നി സ്വാതന്ത്ര്യദിന പ്രസംഗത്തിന് കടും ചുവപ്പില്‍ പച്ചബോര്‍ഡറും സ്വര്‍ണപ്പൊട്ടുകളുമുള്ള തലപ്പാവായിരുന്നു മോദിയുടേത്. ആദ്യസ്വാതന്ത്ര്യദിന സന്ദേശത്തില്‍ ധരിച്ച ആ തലപ്പാവ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ എല്ലാ വര്‍ഷവു ംവ്യത്യസ്ത തലപ്പാവുകളിലെത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുമുണ്ട്. പരമ്പരാഗത ഗുജറാത്തി തലപ്പാവ് മുതല്‍ നാഗ ശിരോവസ്ത്രം വരെ മോദി അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വ്യത്യാസമനുസരിച്ച് തലപ്പാവ് ധരിക്കാന്‍ മോദി എന്നും ശ്രദ്ധിക്കാറുണ്ട്.
Post Your Comments