Latest NewsKerala

ഇത്തവണ മഴ കനത്തപ്പോഴേ പൃഥ്വിയുടെ കോള്‍ വന്നു അമ്മയ്ക്ക്- ‘പേടിപ്പിക്കാതിരിയെടാ’ എന്ന് മല്ലികയും

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ വീട്ടിലും വെള്ളം കയറി. ബിരിയാണി ചെമ്പിലാണ് രക്ഷാപ്രവര്‍ത്തകര്‍ മല്ലികയെ പുറത്തെത്തിച്ചത്. ട്രോളന്മാര്‍ ഇത് ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്ത് 15നായിരുന്നു സംഭവം. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഈ സംഭവം ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍. ഒപ്പം മകന്‍ പൃഥ്വിരാജ് നല്‍കിയ മുന്നറിയിപ്പും.

READ ALSO: പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; അമ്മയും മകളും നദിയില്‍ വീണ് മരിച്ചു

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും,’ എന്ന്. ഒന്ന് പേടിപ്പിക്കാതിരിയെടാ എന്നു പറഞ്ഞാണ് താന്‍ ഫോണ്‍ വച്ചതെന്ന് മല്ലിക പറയുന്നു. ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

READ ALSO: ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ അതിസാഹസികമായി പ്രധാനമന്ത്രി സഞ്ചരിച്ച പ്രത്യേക പാത ട്രക്കിങ് റൂട്ടായി വികസിപ്പിയ്ക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

അതേസമയം ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്ന് പറഞ്ഞതും ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

READ ALSO: സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി : പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പദ്ധതി പ്രഖ്യാപിച്ചത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button