Latest NewsKerala

കോട്ടക്കുന്നില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്; നടപടിയുമായി നഗരസഭ

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി ജിയോളജി വകുപ്പ്. ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഉരുള്‍പ്പൊട്ടല്‍ ദുരന്തം : മണ്ണിനടിയില്‍ ഉള്ളത് 36 പേര്‍ : ദുരന്ത ഭൂമി ചതുപ്പ് നിലങ്ങളായി മാറി : മൃതദ്ദേഹങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയാനുള്ള സ്‌കാനര്‍ സംവിധാനവും പരാജയപ്പെട്ടു

അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളല്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് റവന്യൂ -ജിയോളജി അധികൃതരുടെ നിലപാട്

കോട്ടക്കുന്നിന്റെ രണ്ട് ഭാഗങ്ങളില്‍ താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ പരിസരത്തുള്ള പല
കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തികളും അനുമതിയില്ലാത്തതാണെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി ഉടന്‍ പൊളിച്ചുമാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അറിയിച്ചു.

ALSO READ: മനുഷയ്ക്ക് അച്ഛനമ്മമാരായി ജിതേഷും താരയും; ഒപ്പം അലിവുള്ള മനസുമായി ജിജുവും

shortlink

Related Articles

Post Your Comments

Related Articles


Back to top button