ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹിയിലെ സ്ത്രീകള്ക്കാശ്വാസവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ഈ വര്‍ഷം ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ഡല്‍ഹി ട്രാന്‍സിറ്റ് കോര്പ്പറേഷന് ബസുകളിലാണ് ഒക്ടോബര്‍ 29 മുതല്‍ ഈ സേവനം ലഭിക്കുക. ക്ലസ്റ്റര്‍ ബസുകളിലും ഈ സൗജന്യം ലഭിക്കും. രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍പ് ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. അന്ന് ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Post Your Comments