ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി വാട്ട്സ് ആപ്പ്. വാട്‌സ് ആപ്പ് പതിപ്പ് 2.19.221 റണ്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ ഉപഭോക്താക്കള്‍ക്കാണ് നിലവിൽ ഈ സൗകര്യം ലഭിക്കുക. ഈ ഫീച്ചര്‍ എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്ട്സ് ആപ്പിൽ കയറണമെങ്കിൽ ഫിംഗര്‍പ്രിന്റ് നൽകേണ്ടിവരും. മൂന്ന് ഓപ്ഷനുകളോടെയാണ് ഫിംഗര്‍പ്രിന്റ് ഫീച്ചറെത്തുക. ഫിംഗര്‍പ്രിന്റ് എനേബിള്‍ ചെയ്ത ആപ് ഉപയോഗത്തില്‍ അല്ലാത്തപ്പോള്‍ ഓട്ടോമാറ്റിക്കായി ലോക്കാകും. അതിനുള്ള സമയപരിധി മൂന്നുതരത്തില്‍ സെറ്റ് ചെയ്യാം. 1. ഉടന്‍തന്നെ (immediately), 2. 1 മിനിറ്റ് കഴിഞ്ഞ് (After 1 minute), 3. മുപ്പത് മിനിറ്റ് കഴിഞ്ഞ് (After 30 minutes) എന്നിങ്ങനെയാണത്.
Read also: വാട്ട്സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പേര് മാറുന്നു
വാട്‌സ് ആപ്പിനുള്ളില്‍ Settings > Account > Privacy എന്നതിലാണ് ഈ സൗകര്യം എനേബിള്‍ ചെയ്യാൻ കഴിയുക. അതിന് ശേഷം ചാറ്റുകൾ ആർക്കും തുറക്കാനാകില്ല. വാട്‌സ് ആപ്പ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി ചോദിക്കുന്നതാണ്. വാട്ട്സ് ആപ്പ് ലോക്കായി ഇരിക്കുമ്പോള്‍ എത്തുന്ന നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും കോളുകള്‍ സ്വീകരിക്കാനും സാധിക്കും.
Post Your Comments