ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപന പദ്ധതിയെ തള്ളി കോണ്‍ഗ്രസ് രംഗത്ത് എത്തി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിയ്ക്കുമ്പോള്‍ അഞ്ച് മില്യണ്‍ സാമ്പത്തിക മേഖല മോദി എങ്ങനെയാണ് നടപ്പാക്കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അതേസമയം ഒന്നിലധികം ട്വീറ്റുകളിലായിട്ടാണ് കോണ്‍ഗ്രസ് മോദിയുടെ സാമ്പത്തിക കുതിപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ളതാണ്.
എവിടെയാണ് നമുക്ക് പണമുള്ളത്. അടിസ്ഥാന സൗകര്യമേഖലയില്‍ നമ്മള്‍ ചെലവഴിക്കുന്ന തുക കണക്കിലെടുത്താല്‍ തന്നെ ഇത് സാധ്യമാകില്ലെന്ന് കണ്ടെത്താനാവുമെന്നും കോണ്‍ഗ്രസ് പറയുന്നു.
ജനുവരി മുതല്‍ മാര്‍ച്ച വരെ ജിഡിപി വളര്‍ച്ച 5.8 ശതമാനത്തില്‍ താഴെയാണ്. ഗ്രോസ് ടാക്സ് റെവന്യൂ ഗ്രോത്തും പിന്നോക്കം പോയി. ഇപ്പോഴത്തെ നിരക്കുമായി മുന്നോട്ട് പോയാല്‍ ഇന്ത്യ ഒരിക്കലും അഞ്ച് ട്രില്യണ്‍ എന്ന നേട്ടത്തിലേക്ക് എത്തില്ല. ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒമ്പത് ശതമാനം വളര്‍ച്ച എന്ന നിരക്ക് കൈവിരക്കും. ഇതോടൊപ്പം നിക്ഷേപവും വര്‍ധിക്കണമെന്നും കോണ്‍ഗ്രസ് സൂചിപ്പിച്ചു. നിക്ഷേപങ്ങളില്‍ 38 ശതമാനം വളര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Post Your Comments