KeralaLatest News

ഒന്നനങ്ങിയാൽ എല്ല് പൊട്ടുന്ന അവസ്ഥ; ഒരനക്കം പോലും തട്ടാതെ വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ നിന്ന് മെൽബിനെ പുറത്തെത്തിച്ച് യുവാക്കൾ

അങ്കമാലി: വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ ജന്മനാ തളര്‍ന്നു പോയ മകനെ നോക്കി പകച്ച്‌ നിന്ന ലാലിക്ക് തുണയായി ഒരു കൂട്ടം യുവാക്കൾ. ഒരനക്കം തട്ടിയാല്‍ എല്ല് പൊട്ടുന്ന അവസ്ഥയാണ് മകന്‍ മെല്‍ബിന്. എന്നാൽ ഒരനക്കം പോലും തട്ടാതെ യുവാക്കൾ മെൽബിനെ പുറത്തെത്തിച്ചു. തളര്‍ന്നുകിടക്കുന്ന മെല്‍ബിനെയും അമ്മ ലാലിയെയും യുവാക്കള്‍ വീടിനു പിറകിലൂടെയാണ് പുറത്തെത്തിച്ചത്. ശേഷം ഓട്ടോറിക്ഷയില്‍ ഇവരെ ലാലിയുടെ സഹോദരന്‍ ബെന്നിയുടെ വീട്ടിലെത്തിച്ചു.

Read also:മലയാള മണ്ണ് കൈകൂപ്പി തൊഴണം ഈ രക്ഷാപ്രവര്‍ത്തകരെ: ജീർണ്ണിച്ച മൃതദേഹങ്ങൾ യാതൊരുറപ്പുമില്ലാതെ എടുക്കും, ഉടുമുണ്ട് പോലും അഴിച്ചു പുതപ്പിക്കും.. കനത്ത മഴ കാര്യമാക്കില്ല

മകനെയും കൊണ്ട് ദുരിതാശ്വാസ ക്യാംപില്‍ പോകാന്‍ കഴിയാത്തതിനാല്‍ ചമ്പന്നൂര്‍ പാറപ്പുറത്തുള്ള ബെന്നിയുടെ വീട്ടിലാണ് ലാലിയും മെല്‍ബിനും താമസിക്കുന്നത്.ലാലിയുടെ വീട്ടിലേക്കുള്ള വഴി വെള്ളത്തില്‍ മുങ്ങിയതോടെയാണ് ലാലിയെയും മകനെയും യുവാക്കൾ പുറത്തെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button