തിരുവനന്തപുരം: അസിസ്റ്റന്റുമാരുടെ തസ്തികയിൽ കൃത്രിമ ഒഴിവുകൾ ഉണ്ടാക്കി നിയമനം നടത്താൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഓഫിസ് അസിസ്റ്റന്റ് (ഒഎ) വിഭാഗത്തിൽ നടക്കുന്ന ക്രമക്കേട് ഭരണപരിഷ്കാര വിഭാഗത്തിലെ വിജിലൻസ് കണ്ടെത്തി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. എട്ടും ഒൻപതും പത്തും മാർക്കു നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംഘടനയുടെ സഹായത്തോടെ പുതിയ തസ്തികകളിൽ കയറിപ്പറ്റുകയാണ്. ഈ നിയമനം നടന്നാൽ പൊതു പരീക്ഷയിൽ ഓപ്പൺ വിഭാഗത്തിൽ ജോലി ലഭിക്കേണ്ടവരുടെ സാധ്യത നഷടപ്പെടുമെന്ന് ഭരണപരിഷ്കാര വിജിലൻസ് വിഭാഗം പിഎസ്‌സിയെ അറിയിച്ചു. തുടർന്ന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മുഖ്യമന്ത്രി ഇടപെട്ട് തൽക്കാലം ആ നീക്കം തടയുകയും ചെയ്‌തിട്ടുണ്ട്.
Read also: പിഎസ്‍സി പരീക്ഷാക്രമക്കേട് ; മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
അറ്റൻഡർമാരായി 791 പേർ ഇപ്പോൾത്തന്നെ സെക്രട്ടേറിയറ്റിലുണ്ട്. വിവിധ ഓഫിസുകളിലേക്കു ഫയൽ എത്തിക്കുകയും പകർപ്പ് എടുക്കുകയുമാണ് ഇവരുടെ പ്രധാന ജോലി. കംപ്യൂട്ടർവൽക്കരണത്തെത്തുടർന്ന് 90% ഫയൽ നീക്കവും ഓൺലൈൻ ആയതിനാൽ ഇവരിൽ ഭൂരിപക്ഷത്തിനും സംഘടനാ പ്രവർത്തനം മാത്രമാണ് ജോലി. ധന സെക്രട്ടറി എതിർത്തതിനെത്തുടർന്നു തീരുമാനം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകയാണ്.
Post Your Comments