KeralaLatest News

പിഎസ്‍സി പരീക്ഷാക്രമക്കേട് ; മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തി കുത്ത് കേസിലെ പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന പിഎസ്സിയുടെ സ്ഥിരീകരണം വന്നതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‍സിയുടെ വിശ്വാസ്യത പ്രശ്നത്തിലായിട്ടില്ല. പരീക്ഷയില്‍ ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയതാണ് പ്രശ്നം. കുറ്റവാളികളെ കണ്ടെത്തണം എന്നു പറയുന്നത് പിഎസ്‍സിയാണെന്നും അതാണ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങി പണം വാങ്ങിയെന്ന് സംശയിക്കുന്നു, കുട്ടിയെ വിട്ടുകിട്ടണം- മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു തങ്കം കല്യാണി

ഒരു പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായെന്നു പിഎസ്‍സി വിജിലൻസ് കണ്ടെത്തിയിരുന്നു. ആരോപണമുയര്‍ന്ന് 15 ദിവസത്തിനകം അത് കണ്ടെത്തി. പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ട എല്ലാ വരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. 2003ലും 2010 ലും ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്‍ഡിസി,എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് നല്‍കിയ ശുപാർശയിലാണ് അന്ന് നടപടിയുണ്ടായതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button