മുംബൈ : പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവേന്ദ്ര ഫട്നാവിസും, സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലുമായി പൂനൈ ഡിവിഷനില്‍ മാത്രം മരണം 43 കവിഞ്ഞു.
മൂന്ന് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രളയ ധന സഹായമായി സംസ്ഥാന സര്‍ക്കാര്‍ 6,813 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനെ പുറമേയാണ് ശമ്പളം നല്‍കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചത്.6,813 കോടി രൂപയില്‍ 4708 കോടി രൂപ ഖോല്‍പ്പൂര്‍, സംഗിളി, സത്ര എന്നീ പ്രദേശങ്ങള്‍ക്കും, 2105 രൂപ കൊങ്കണ്‍, നാസിക് തുടങ്ങിയ പ്രദേശങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.
അതെ സമയം 584 ഗ്രാമങ്ങളില്‍ നിന്നും 4,74,226 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പൂനെ, സംഗിളി, ഖോല്‍പ്പൂര്‍, സത്ര, സോല്‍പ്പൂര്‍ എന്നിവിടങ്ങളിലായി 596 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments