മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കാവല്‍ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. ബിജെപി മന്ത്രിമാരും ഫഡ്‌നാവിസിനൊപ്പം ഉണ്ടായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വരും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെട്ടു.
Devendra Fadnavis: I have tendered my resignation to the Governor and he has accepted it https://t.co/js247DintG pic.twitter.com/eV0C38Z1Nf
— ANI (@ANI) November 8, 2019
രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്നവിസ് വികസന നേട്ടങ്ങളെ കുറിച്ച് പറയുകയും ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് ഫഡ്നവിസ് വ്യക്തമാക്കി.
ഉദ്ദവ് താക്കറെയുമായി പല തവണ ചർച്ച നടത്താൻ ശ്രമിച്ചു. ഉദ്ദവ് ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ല. പല തവണ ഫോണിൽ വിളിച്ചു നേരിട്ട് കാണാൻ ശ്രമിച്ചു. ഉദ്ദവിന്റെ നിലപാട് എതിരായിരുന്നു. ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ സേന ചർച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണെന്നും,ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങിയെന്ന വിവരങ്ങളും പുറത്തു വരുന്നു.ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി എന്നാണ് റിപ്പോർട്ട്.
Post Your Comments