ന്യൂ ഡൽഹി : ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതു അവിടുത്തെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ജമ്മു കാഷ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റങ്ങൾ മേഖലയില്‍ ഒരുപാട് പ്രയോജനം ചെയ്യുമെന്നുറപ്പാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങൾ എന്നിവ ലഭ്യമാകും. ഇതിനാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൗരൻമാർക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും സൗകര്യങ്ങളും ഇതോടെ കാഷ്മീർ ജനതയ്ക്കും ലഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ദീര്‍ഘവും ഫലപ്രദവുമായിരുന്നു പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം. ചര്‍ച്ചയിലൂടേയും വിവിധ പാര്‍ട്ടികളുടെ സഹകരണത്തോടേയും നിരവധി ബില്ലുകളാണ് ഇത്തവണ പാർലമെന്റ് പാസാക്കിയത്. മുത്തലാഖ് നിരോധനത്തോടെ രാജ്യത്തെ മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിച്ചു. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷകളാണുള്ളത്. രാജ്യം സ്വപ്നം കാണുന്നത് വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണെന്നും രാഷ്ട്രപിതാവിന്റെ വീക്ഷണം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതു തിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരേയും ഈ അവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
Post Your Comments