Latest NewsInternational

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ കുപ്രചാരണം നടത്താന്‍ നേരിട്ട് ആഹ്വാനം ചെയ്തത് പാകിസ്ഥാന്‍ പ്രസിഡന്റ് : തെളിവുകള്‍ പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍

ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താന്‍ നേരിട്ട് ആഹ്വാനം ചെയ്തത് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി.:ഇതിനുള്ള
തെളിവുകള്‍ പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ നാണംകെട്ടു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിലാണ് ഒരു രാഷ്ട്രത്തലവന്‍മാരും ചെയ്യാത്ത കാര്യം പാകിസ്ഥാന്‍ പ്രസിഡന്‍് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കഴിയുന്ന തരത്തില്‍ കുപ്രചാരണം നടത്താനാണ് പാകിസ്ഥാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിനുള്ള പരോക്ഷ ആഹ്വാനവും പ്രസംഗത്തില്‍ ആരിഫ് നല്‍കുന്നുണ്ട്.

Read Also : ‘നിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു’- ഇന്ത്യയോട് ഇമ്രാന്‍ ഖാന്റെ ഭീഷണി

സമാനമായ രീതിയില്‍ പാകിസ്ഥാന്‍ മന്ത്രി റഹ്മാന്‍ മാലിക്കും ആഹ്വാനങ്ങള്‍ നടത്തിയിരുന്നു. കശ്മീര്‍ ജനതയ്‌ക്കെതിരെ ഇന്ത്യ ഹോലികോപ്ടര്‍ ആക്രമണം നടത്തുന്ന തരത്തില്‍ ഒരു വ്യാജ വീഡിയോ മാലിക് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ ആ വീഡിയോ ട്വിറ്ററില്‍ നിന്ന് പിന്‍വലിയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button