ന്യൂഡല്‍ഹി: പാകിസ്താനില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ബന്ധുവീട്ടിലെ വിവാഹത്തിന് പാടാന്‍ പോയ ഗായകനെതിരെ വന്‍ പ്രതിഷേധം. പരിപാടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് പോപ് ഗായകന്‍ മികാ സിങിന് പണികിട്ടിയത്. ഗായകനെ ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയും ബഹിഷ്‌ക്കരിച്ചു. ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ള്യൂഎ) ആണ് താരത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. മികയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ ഇപ്പോള്‍ ആരും തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം
ഗായകനെ ബഹിഷ്‌ക്കരിക്കണമെന്ന് വ്യക്തമാക്കി സംഘടന പ്രസ്താവന പുറത്തിറക്കി. മിക സിങിനെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം നിയമ നടപടി നേരിടേണ്ടി വരുമെന്നും ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിജന്റ് സുരേഷ് ഗുപ്ത വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. പാട്ടുകാരനുമായി സഹകരിക്കരുതെന്ന് സിനിമാ നിര്‍മ്മാണ കമ്പനികള്‍ക്കും സംഗീത കമ്പനികള്‍ക്കും ഓണ്‍ലൈന്‍ മ്യൂസിക് കണ്ടന്റ് പ്രൊവൈഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികയുടെ കൂടെ ആരും ജോലി ചെയ്യരുതെന്നും ആരെങ്കിലും ചെയ്താല്‍ അതിന്റെ ഫലം നിയമപരമായുള്ളതായിരിക്കുമെന്നും സംഘടന പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന സമയത്താണ് മികയുടെ പ്രവര്‍ത്തിയെന്നും രാഷ്ട്രത്തേക്കാള്‍ മിക മതിക്കുന്നത് പണത്തിനെ ആണെന്നും പ്രസ്താവനയില്‍ സംഘടന ആരോപിക്കുന്നുണ്ട്.
ALSO READ: ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണോ? യാഥാര്‍ഥ്യം ഇങ്ങനെ
When Bollywood gets banned, Pakistanis get singers flown down to sing bollywood songs for them.
Mika Singh performing in Pakistan currently. Alag hi level https://t.co/Qgt9vpz9hA
— Gabbbar (@GabbbarSingh) August 9, 2019
ജുമ്മേ കി രാത്ത്, ആംഖ് മാരേ തുടങ്ങിയ വന്‍ ഹിറ്റുകള്‍ മിക ആലപിക്കുന്നതിന്റെ വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. 14 അംഗ സംഘത്തോടൊപ്പമാണ് മിക പാട്ടു പരിപാടിക്കായി എത്തിയത്. ഒരു കോടി രൂപയായിരുന്നു പരിപാടിയുടെ പ്രതിഫലം. പരിപാടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മികയ്‌ക്കെതിരെ നടപടി.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിനിമകളും സാംസ്‌കാരിക പരിപാടികളും പാകിസ്ഥാനും നിരോധിച്ചിരുന്നു.
Post Your Comments