ന്യൂഡല്‍ഹി: കര്‍ഷക സമരത്തിൽ അന്തര്‍ദേശീയ പിന്തുണയെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഒരു പ്രചാരവേലയ്ക്കും ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ‘പുരോഗതി’ക്ക് മാത്രമേ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ സാധിക്കൂ. പ്രചരണങ്ങള്‍ക്ക് ഇന്ത്യയുടെ വിധിയെ നിര്‍ണയിക്കാന്‍ കഴിയില്ല. പുരോഗതിക്കു മാത്രമാണ് അത് സാധ്യമാവുക. പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നെന്നും ഷാ ട്വീറ്റില്‍ പറഞ്ഞു. #IndiaTogether ,#IndiaAgainstPropaganda എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍ കൃത്യതയില്ലാത്തതും ഉത്തരവാദിത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. നിക്ഷിപ്ത താത്പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല് പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്.
ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗ ങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാ ണിതെന്നും പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോപ് താരം റിഹാനയാണ് ആദ്യം രംഗത്തെത്തിയത്. ന്യൂഡല്‍ഹി യില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സം സാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചിരുന്നു.
എന്നാൽ റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരവധി പേര് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര് ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര് സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments