Latest NewsIndiaInternational

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം ,പാകിസ്ഥാനോ ചൈനയോ ഇടപെടേണ്ടെന്ന് ചൈനയിൽ വച്ച് മറുപടി നൽകി എസ് ജയശങ്കർ

കശ്മീർ വിഷയത്തിൽ ചൈനയുടെ അതൃപ്തിക്ക് ചൈനയിൽ വെച്ച് തന്നെ മറുപടി പറഞ്ഞു വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. കശ്മീർ വിഷയത്തിൽ ആശങ്കയറിയിച്ച ചൈനീസ് വിദേശ കാര്യമന്ത്രിക്കാണ് ജയശങ്കർ മറുപടി കൊടുത്തത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ,ഇത് പാകിസ്ഥാന്റെയോ,ചൈനയുടെയോ താല്പര്യങ്ങളെ ബാധിക്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയ്ക്ക് ജയശങ്കർ നൽകിയ മറുപടി .

ഇന്ത്യൻ തീരുമാനത്തിലുള്ള ആശങ്കയും കടുത്ത അസന്തുഷ്ടിയും വാങ് യി വ്യക്തമാക്കിയതിനാണു തക്കതായ മറുപടി ജയശങ്കർ നൽകിയത് . ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിലും അക്സായി ചിന്നിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിലും ഉള്ള ആശങ്കയാണ് ചൈന അറിയിച്ചത് .

എന്നാൽ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് മാത്രം നിഗമനങ്ങളിലെത്തണമെന്നും , ഭിന്നതകൾ തർക്കങ്ങളായി വളരാൻ ഇട നൽകരുതെന്നും ജയശങ്കർ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button