കൊച്ചി: ദുരന്തത്തില്‍ തെക്കനും വടക്കനുമില്ല മനുഷ്യത്വം മാത്രം . വടക്കന്‍ ജില്ലകളിലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മുന്‍കയ്യെടുത്ത തലസ്ഥാന നഗരിയിലെ മേയര്‍ വി.കെ.പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി . തലസ്ഥാന നഗരിയില്‍ മേയറുടെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ കൈയ് മെയ് മറന്നാണ് പ്രവര്‍ത്തിക്കുന്നത്.
Read Also : ഗ്രാമങ്ങളുടെ സ്‌നേഹവായ്പ് ; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കളക്ഷൻ പോയിന്റിൽ സഹായപ്രവാഹം
ദുരന്തമുണ്ടായ ശേഷം തെക്കന്‍ കേരളത്തില്‍ നിന്ന് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം കലക്ടര്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ഇതിന് പിന്നാലെയാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ കളക്ഷന്‍ പോയിന്റ് ആരംഭിച്ച് ദുരിത ബാധിതര്‍ക്കായി സാധനങ്ങള്‍ ശേഖരിച്ച് അയക്കാന്‍ ആരംഭിച്ചത്. നിലമ്പൂര്‍, വയനാട് ഭാഗങ്ങളിലേക്ക് ഏതാണ്ട് 40ഓളം ലോഡുകളാണ് ഇതുവരെയായി അയച്ചത്. ഈ പ്രവര്‍ത്തി ചൂണ്ടിക്കാട്ടി അരുണ്‍ മേയര്‍ക്ക് നന്ദി പറയുകയാണ് പോസ്റ്റില്‍.
കുറിപ്പിന്റെ പൂര്‍ണ രൂപം
അരുണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍!
തെങ്ങും തെക്കനും ചതിക്കില്ല.!അരുണ്‍ ഗോപി കുറിച്ചു
പ്രളയക്കെടിയുതി ഏറ്റവും കൂടുതല്‍ രൂക്ഷമായ നിലമ്പൂര്‍, വയനാട് മേഖലകളിലേക്കായി ഇതുവരെ നാല്‍പത്തിമൂന്ന് വണ്ടികളാണ് അവശ്യ സാധനങ്ങളുമായി തിരുവനന്തപുരത്തു നിന്നും തിരിച്ചത്.
Post Your Comments