കൊച്ചി: തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നും സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ആണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
‘ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’, എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ഈ രോഗത്തിന്റെ ലക്ഷണങ്ങഹ എന്തൊക്കെയാണ്… അറിയാം ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗത്തെക്കുറിച്ച്. ഒരു വ്യക്തിയിൽ നന്നേ ചെറുപ്പത്തിൽ തന്നെ കണ്ടു വരുന്ന ഒരു രോഗമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ. നമ്മുെ2 തലയിലെ നാഡീവ്യൂഹത്തിന്റെ വളർച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം ഒരു വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. അതു മാത്രമല്ല, ഒരു വ്യക്തി സമൂഹത്തിൽ ഇടപെടുന്ന രീതിയിലും ഈ രോഗം മാറ്റം വരുത്താം.
ഒരു കുഞ്ഞ് ജനിച്ച് ഒരു വയസാകുന്നതിന് മുൻപ് തന്നെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാം. ചിലരിൽ മൂന്നോ നാലോ വയസിലോ അല്ലെങ്കിൽ സ്ക്കൂൾ സമയം മുതലോ ലക്ഷണങ്ങൾ കാണാം.
തന്റെ താൽപ്പര്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വക്കാൻ മടി കാണിക്കുക, മറ്റുള്ളവരുമായി സൗഹൃദം നിലനിർത്താൻ സാധിക്കാതെ വരിക, തന്റെ താൽപര്യങ്ങൾ തന്നെ മറ്റുള്ളവർക്കും ഉണ്ടാകണമെന്ന വാശി, ശബ്ദങ്ങൾ കോൾക്കാൻ താൽപര്യപ്പെടത്ത അവസ്ഥ, സാമൂഹികപരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങിയവയൊക്കെ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇവയിൽ പലതും കുട്ടിയായിരിക്കുമ്പോൾ പലരിലും കുറുമ്പെന്ന രീതിയിൽ മനപ്പൂർവം മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ. എന്നാൽ കുട്ടികളിലെ ഇത്തരം ചെറിയ മാറ്റങ്ങൾ പോലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ദർ പറയുന്നു.
സംസാരത്തിലെ കാലതാമസം, കണ്ണ് സമ്പർക്കം പുലർത്തുന്നതിൽ ബുദ്ധിമുട്ട് അല്ലെങ്കിൽ അസാധാരണമായ പെരുമാറ്റം എന്നിങ്ങനെ നിങ്ങളുടെ കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ശദ്ധയിൽപ്പെട്ടാൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ചിലർക്ക് സംസാരത്തിലും കാര്യങ്ങൾ തിരിച്ചറിയുന്നതിലും പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇത് മാറ്റി എടുക്കാൻ സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി നല്ലതാണ്. ഈ രോഗം ബാധിച്ച കുട്ടികളിൽ ചിലപ്പോൾ അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങൾ കണ്ട് വരാറുണ്ട്. കൃത്യമായ വൈദ്യ സഹായം കൊണ്ട് ഇവ മാറ്റിയെടുക്കാൻ സാധിക്കും.
ആൽബർട്ട് ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, ലിയോനാഡോ ഡാവിഞ്ചി, തോമസ് എഡിസൺ, ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, എലോൺ മസ്‌ക് എന്നിവരെല്ലാം ഓട്ടിസം സ്പെക്‌ട്രം ബാധിച്ചവരിൽ ചിലരാണ്. അതിനാൽ തന്നെ വളരെ വേഗത്തിൽ രോഗ ലക്ഷണങ്ങൾ തിരിച്ചറിയുകയും കൃത്യമായ വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്താൽ തീർച്ചയായും ഈ രോഗത്തെ മറികടക്കാൻ സാധിക്കും.
Post Your Comments