Latest NewsKerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചരണം : നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയ നാല് പേർ കൂടി പിടിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരം സ്വദേശി അജയൻ, വെള്ളമുണ്ട സ്വദേശി സി വി ഷിബു, കുന്നമംഗംലം സ്വദേശി ജസ്റ്റിൻ, പുൽപ്പള്ളി സ്വദേശി ബാബു, ഇരവിപേരൂർ സ്വദേശി രഘു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു. പോലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

also read : വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് : ഇടിവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 19 വര്‍ഷത്തിനിടെ ആദ്യമായി

ആകെ 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയെന്നു ലോകനാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button