ന്യൂഡല്‍ഹി: കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം വാട്ടര്‍ പ്ലസ് പ്രോട്ടോകോള്‍ രംഗത്തിറക്കി. രാജ്യത്തെ മലിന ജല മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശുചിത്വഭാരത യജ്ഞത്തിന്റെ അടുത്ത ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ, മലിനജല സംസ്കരണ പ്ലാന്റുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രോട്ടോകോളിലുള്ളതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുക, ശുചിമുറികളില്‍ നിന്നുള്ള മലിന ജലം കെട്ടി നില്‍ക്കുന്നത് ഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
യന്ത്ര സഹായത്തോടെ ആള്‍നൂഴികള്‍ വൃത്തിയാക്കാനും പദ്ധതിയുണ്ട്. ആളെ ഉപയോഗിച്ച് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മുന്‍കരുതല്‍ ഉറപ്പാക്കും. മലിനജലത്തിന്റെ 10% കൃഷിക്ക് വിനിയോഗിക്കും.നഗരങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുകയെന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ALSO READ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
Post Your Comments