Latest NewsKerala

തേക്കടി ഹോംസ്‌റ്റേയിലെ ആത്മഹത്യ; യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്, ദുരൂഹതയേറുന്നു

ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെൡവുകള്‍ ലഭിച്ചുവെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും അമ്മയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഞായറാഴ്ച ഉച്ചയോടെയാണ് തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും, ജീവയെ കഴുത്തില്‍ ഷാള്‍ മുറുക്കി കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ജീവയുടേത് കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ചത്.

ALSO READ: ‘ വീണ്ടും വീണ്ടും നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യന്‍’ കളക്ടര്‍ ബ്രോയ്ക്ക് അഭിനന്ദനങ്ങളുമായി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്

ജീവയുടെ പേരിലുള്ള കമ്പത്തെ ഭൂമി വില്‍ക്കാനായാണ് കുടുംബം തേക്കടിയിലെത്തുന്നത്. ഇത് വിറ്റുകിട്ടുന്ന പണത്തിനായി കുമളി മേഖലയില്‍ എസ്റ്റേറ്റ് വാങ്ങാനും ഇവര്‍ ഉദ്ദേശിച്ചിരുന്നു. ജീവയുടെ കൈവശം പത്ത് ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആര്‍ഭാട ജീവിതമായിരുന്നു പ്രമോദിന്റേത്. ഒടുവില്‍ പണം തീര്‍ന്നപ്പോള്‍ ഇതേച്ചൊല്ലി ജീവയും പ്രമോദും തമ്മില്‍ വഴക്കായി പ്രമോദ് ജീവയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു. രക്ഷപ്പെടാന്‍ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രമോദും അമ്മയും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചത്.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ട് ദിവസം കൊണ്ട് കിട്ടിയ തുകയുടെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button