KeralaLatest News

അനസിന്റെ കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ സഹായം

തിരുവനന്തപുരം : അനസിന്റെ കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ സഹായം. മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിനാണ് സര്‍ക്കാരിന്റെ കൈത്താങ്ങ്. കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും,അനസുമായി ഫോണില്‍ സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍.സി.സിയില്‍യില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും കഴിഞ്ഞുവരുന്നത്, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു’വെന്ന് അനസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് അനസിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്ന വികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.

എന്നാല്‍. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണില്‍ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും.കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button