KeralaLatest NewsIndia

രാഹുലിനെന്താ കൊമ്പുണ്ടോ? ഒരു യഥാർത്ഥ ജനപ്രതിനിധി അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരോടൊപ്പമാണ് ഉണ്ടാവേണ്ടത്, ദന്തഗോപുരത്തിലല്ല : മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു

എന്നെ ആക്ഷേപിച്ചവർ പല തന്തയ്ക്ക് പിറന്നത് കൊണ്ടാവും സ്വാഭാവികമായും സംശയമുണ്ടായത്.

രാഹുലിനെതിരെ പോസ്റ്റിട്ട മാധ്യമ പ്രവർത്തകനെതിരെ യുഡിഎഫ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഇതോടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകൻ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം: അനിൽ നമ്പ്യാർക്ക് എത്ര തന്തയുണ്ടെന്ന ചർച്ചയാണ് താഴെയിട്ടിരിക്കുന്ന രണ്ട് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ നടക്കുന്നത്.

ഒറ്റ തന്തക്ക് പിറന്നവൻ തന്നെയാണ് ഞാൻ.അച്ഛൻ കെ കെ രാമകൃഷ്ണൻ ആറ് വർഷം മുമ്പുണ്ടായ ഒരപകടത്തെത്തുടർന്ന് തലശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലാണ്. എന്നെ ആക്ഷേപിച്ചവർ പല തന്തയ്ക്ക് പിറന്നത് കൊണ്ടാവും സ്വാഭാവികമായും സംശയമുണ്ടായത്.അത്തരക്കാരുടെ സംസ്കാരം പോസ്റ്റുകളിൽ നിന്നും സുവ്യക്തമാണ്.

ഇനി കാര്യത്തിലേക്ക് കടക്കാം.
രണ്ട് പോസ്റ്റുകളും എന്റേതാണ്.എന്റേത് മാത്രം.

വയനാട്ടിൽ ഉരുൾപൊട്ടുമ്പോൾ എംപി രാഹുൽ എവിടെയായിരുന്നു?
വയനാട്ടിൽ ഉണ്ടായിരുന്നോ ആ മഹാൻ?
തരൂർ ഒഴിച്ച് മറ്റ് എം പിമാരൊക്കെ അവരവരുടെ മണ്ഡലത്തിൽ ഉണ്ടായിരുന്നല്ലോ.രാഹുലിനെന്താ കൊമ്പുണ്ടോ?
ഒരു യഥാർത്ഥ ജനപ്രതിനിധി അദ്ദേഹത്തെ തെരഞ്ഞെടുത്തയച്ചവരോടൊപ്പമാണുണ്ടാവേണ്ടത്.

അല്ലാതെ ദന്തഗോപുരത്തിലിരിക്കേ
ണ്ട ആളല്ല. ടിയാൻ ദൽഹിയിൽ ഉണ്ടായിരുന്നോയെന്ന് പോലും സംശയമാണ്.
ഇപ്പോൾ എഐസിസി പ്രസിഡന്റ് ഒന്നുമല്ലല്ലോ ഈ മഹാൻ. ജോലിത്തിരക്കില്ലാത്ത സ്ഥിതിയ്ക്ക് മാസത്തിൽ ഒന്നോ രണ്ടോ ദിവസം വയനാട്ടിൽ തങ്ങേണ്ടതല്ലേ ഇദ്ദേഹം?

എംപിയെ ഒരു കെട്ടുകാഴ്ചയായി വയനാട്ടിൽ കൊണ്ടു നടന്നതിനെയാണ് രണ്ടാമത്തെ പോസ്റ്റിൽ ഞാൻ വിമർശിച്ചത്.
വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തും ഭീഷണിയിലായിരിക്കുമ്പോഴാണ് അതീവ സുരക്ഷയേർപ്പെടുത്തി ഇദ്ദേഹത്തിന്റെ എഴുന്നള്ളത്ത് !!! പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഈ പരിവാരങ്ങളെയൊന്നും
കണ്ടില്ലല്ലോ.രാഹുലിന്റെ കൂടെയുള്ള ഈ ഷോ ഓഫുണ്ടല്ലോ അതിനെയാണ് തന്തയില്ലായ്മയെന്ന് പറയേണ്ടത്.

പ്രജകളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടുമുറങ്ങിയും അത് കാണിക്കട്ടെ.ദുരന്തം പെയ്തിറങ്ങിയ
പുത്തുമലയും കവളപ്പാറയും വയനാട് മണ്ഡലത്തിലാണ്. മണ്ണും മൃതദേഹങ്ങളും കുഴഞ്ഞ് കിടക്കുന്ന മരണഭൂമിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ ജി തയ്യാറാണോ?അതെങ്ങിനാ വെള്ള കുർത്തയിൽ ചളി പറ്റില്ലേ !!!
കെട്ടിയെഴുന്നള്ളിക്കലല്ല ഒരു എംപി യിൽ നിന്നും പ്രതീക്ഷിക്കുന്നത്.

പറയാനുള്ളത് ഇനിയും പറയും.തെറി വിളിച്ചാൽ വിരണ്ട് വായടക്കുമെന്നാണ്
കരുതുന്നതെങ്കിൽ തെറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button