കോഴിക്കോട്: സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ. ‘keralacmdrf@sbi’ എന്നതാണ് യഥാര്‍ഥ അക്കൗണ്ട്. എന്നാല്‍ സമാനമായി ‘kerelacmdrf@sbi’ എന്ന അക്കൗണ്ട് അഡ്രസ്സിലാണ് വ്യാജ അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളം എന്ന ഇംഗ്ലീഷ് വാക്കില്‍ ഇംഗ്ലീഷ് അക്ഷരമായ A-യ്ക്കു പകരം E എന്നാണു നല്‍കിയിരിക്കുന്നത്. സന്ദീപ് സഭാജീത് യാദവ് എന്നയാളുടെ പേരിലാണ് അക്കൗണ്ട്. ഗൂഗിള്‍ പേ, യു.പി.ഐ എന്നിവ വഴി പണമയക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments