
അടൂര്‍: തന്റെ കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ഒരു പിതാവ്. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിച്ച് നന്മയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃകയാകുന്നത്. ദുരിതാശ്വാസ നിധിക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുമ്പോഴാണ് മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അനസിന്റെ കുടുംബം തീരുമാനിച്ചത്.
ALSO READ: കനത്ത കാറ്റില്‍ ട്രാക്കിലേയ്ക്ക് വീണ മരത്തില്‍ ട്രെയിനിടിച്ചു : സംഭവം നടന്നത് കൊല്ലത്ത്
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കുടുംബം. പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ അതെന്ന് അനസ് ഫേസ്ബുക്കില്‍ കുറിച്ചു. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര്‍ സഹായിച്ചത് ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചതായും അനസ് പറഞ്ഞു. അതേസമയം, കുഞ്ഞിന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി.
ALSO READ: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
അനസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യില്‍ അഡ്മിറ്റാകുവാണ്
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ
ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..
അതിജീവിക്കും നമ്മുടെ കേരളം …
ALSO READ: ദുരിതം വിതച്ച് തോരാമഴ; സംസ്ഥാനത്ത് മരണം 85 ആയി
Post Your Comments