KeralaLatest News

ദുരിതം വിതച്ച് തോരാമഴ; സംസ്ഥാനത്ത് മരണം 85 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞത് 85 പേര്‍ക്ക്. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിനിടെ, കാണാതായതെന്നു കരുതിയിരുന്ന നാല് പേര്‍ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഉള്ളതായായാണ് വിവരം. മന്ത്രി കെ ടി ജലീല്‍ ഇത് സ്ഥിരീകരിച്ചു. കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയില്‍ 63 പേരായിരുന്നു ഉണ്ടായിരുന്നത്. ഇനി 40 പേരെ കൂടി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുണ്ടൈന്നാണ് വിവരം.

ALSO READ : ദുരിതാശ്വാസ ക്യാംപുകളില്‍ ബി.ജെ.പി, സേവാഭാരതി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ തടയുന്നു: വിമർശനവുമായി ശ്രീധരൻ പിള്ള
അതേസമയം, ഉരുള്‍പൊട്ടല്‍ നാശം വിതച്ച പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളില്‍ അങ്ങനെയും അതല്ലാത്തിടങ്ങളില്‍ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരിക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

ALSO READ: വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്

44 വീടുകളാണ് ഒറ്റയടിക്ക് കവളപ്പാറയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്ന മണ്‍കൂന ഹിറ്റാച്ചി കൊണ്ട് നീക്കി, സൂക്ഷിച്ച് മണ്ണ് മാറ്റി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചെടുത്താണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. മഴ മാറി നിന്നതിനാല്‍ കൂടുതല്‍ സജീവമായ തെരച്ചിലാണ് ഇന്നലെ നടന്നത്. ഫയര്‍ഫോഴ്‌സ്, അഗ്‌നിശമനസേന, സന്നദ്ധസംഘടനകള്‍ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button