ദുബായ്: ഭാര്യയെ കാണാതായി 65 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പ്രവാസിയായ മധുസൂദനന്‍. അദ്ദേഹത്തിന്റെ ഭാര്യ രോഹിണി പെരേരയെ ഷാര്‍ജയിലെ വീട്ടില്‍ നിന്നാണ് കാണാതായത്. ശ്രീലങ്കന്‍ സ്വദേശിയും അഞ്ച് മക്കളുടെ അമ്മയുമായ രോഹിണിയെ ജൂണ്‍ 9 ന് അല്‍ കുവൈത്ത് ആശുപത്രിക്ക് സമീപമുള്ള വില്ലയില്‍ നിന്നാണ് കാണാതായതെന്ന് ഭര്‍ത്താവ് മധുസൂദനന്‍ പറയുന്നു.
‘അവള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല. എന്റെ ഭാര്യയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എല്ലാ ദിവസവും റോഡിലൂടെ മണിക്കൂറുകളോളം നടക്കുകയും തെരുവുകളില്‍ അവളെ അന്വേഷിക്കുകും ചെയ്യുന്നുണ്ടെന്ന് മലയാളിയായ മധുസൂദനന്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഒന്നു ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഷാര്‍ജ പോലീസ് അവളെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അവളുടെ കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ആളുകളില്‍ നിന്ന് എനിക്ക് കുറച്ച് കോളുകള്‍ ലഭിച്ചിരുന്നു. പക്ഷെ ഒടുവില്‍ എല്ലാം അര്‍ത്ഥശൂന്യമായി,’ അദ്ദേഹം പറഞ്ഞു. 58കാരിയായ രോഹിണിയെ കാണാതായപ്പോള്‍ പര്‍പ്പിള്‍ കളര്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. ചെരുപ്പ് ഇട്ടിരുന്നില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് അവര്‍ പോയതെന്നും ഭര്‍ത്താവ് പറയുന്നു.
ALSO READ: 31 കാരിയെ യുവാക്കള്‍ കാറിനുള്ളില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി
മാനസിക പ്രശ്‌നങ്ങള്‍ കാരണം രോഹിണി ഏറെനാളായി ചികിത്സയിലായിരുന്നു. അവള്‍ ശരിയായി ഭക്ഷണം കഴിക്കുമായിരുന്നില്ലെന്നും തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവള്‍ അക്രമാസക്തയാവുമായിരുന്നെന്നും മധുസൂദനന്‍ പറയുന്നു. താന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണെന്നും വീടുവിട്ട് പോകുമെന്നും ഭാര്യ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ആത്മഹത്യാ പ്രവണത കാണിച്ചതിന് ശേഷം അവളെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ജൂണ്‍ 9 ന് അതിരാവിലെ, അവളുടെ മുറിയുടെ ജനല്‍ തുറന്നിരിക്കുന്നതായി ഞങ്ങള്‍ കണ്ടു. അവള്‍ ജനാലയിലൂടെ പുറത്തിറങ്ങിയാണ് പോയത്. അദ്ദേഹം പറഞ്ഞു. രോഹിണിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിക്കുന്നു. അവള്‍ യുഎഇയില്‍ എവിടെയോ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ അമ്മയെക്കുറിച്ച് ഒരു വാര്‍ത്തയും ഇല്ലാത്തതിനാല്‍ എന്റെ കുട്ടികള്‍ ഒരു പരിഭ്രാന്തിയിലാണ്. രോഹിണിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മധുസൂദനന്‍.
ALSO READ: മോദിയെ വരവേല്‍ക്കാനൊരുങ്ങി ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ സമൂഹം
Post Your Comments