KeralaLatest NewsIndia

ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ വീടുവിട്ട് പോയെന്ന് യുവാവ്: വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്

കോഴിക്കോട്: ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി വീടുവിട്ട് പോയെന്ന് ഭർത്താവിന്റെ പരാതി. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസിന്റെ ഭാര്യ അഫ്‌സ(24)യെ ആണ് കാണാതായത്.

ഉത്തർപ്രദേശ് സ്വദേശിയാണ് നാഫിസ്. കഴിഞ്ഞ ദിവസം അർധരാത്രി മുതൽ ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നാഫിസ് താമരശ്ശേരി പൊലീസിൽ പരാതി നൽകി. കുഞ്ഞിനെ വീട്ടിൽ വെച്ച് അവിടെ ഉണ്ടായിരുന്ന 2000 രൂപയും എടുത്താണ് ഭാര്യ വീടുവിട്ട് പോയതെന്നും നാഫിസ് നൽകിയ പരാതിയിൽ പറയുന്നു. ഒരു മാസം മുമ്പാണ് ഇവർ ജോലിക്കായി പുതുപ്പാടിയിൽ എത്തിയത്.

അതേസമയം രാത്രി പതിനൊന്നരയോടെ യുവതി വീടിന് മുന്നിൽ നിന്നുള്ള റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. അഫ്‌സ വയനാട്ടിൽ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.

യുവതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. അഫ്സയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8979620613, 9544161755 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button