ഹ്യൂസ്റ്റണ്‍: പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 40,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. സെപ്തംബര്‍ 22 ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്നതിനിടെയാണ് മോദി ‘ഹൗഡി, മോദി!’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് ‘ഹൗഡി’ ഹൗ ഡു യു ഡു എന്നതിന്റെ ചുരുക്കമാണിത്. ഉച്ചകോടിയില്‍ സൗജന്യമായി ആര്‍ക്കും പങ്കെടുക്കാം. പക്ഷേ ഇതിനായി പൊതുജനങ്ങള്‍
പാസ് വാങ്ങേണ്ടതുണ്ടെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.
READ ALSO: ലഡാക്കിനു സമീപം പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍, പ്രകോപനവുമായി പാകിസ്ഥാൻ
ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ടെക്‌സസ് ഇന്ത്യ ഫോറമാണ് പരിപാടിയുടെ സംഘാടകര്‍. അമ്പതിനായിരത്തോളം പേരെയാണ് പരിപാടിക്കായി പ്രതീക്ഷിക്കുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമായ ഹ്യൂസ്റ്റണിലെ വിശാലമായ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് മോദി പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്.
യുഎസില്‍ 5,00,000-ത്തിലധികം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഹ്യൂസ്റ്റണ്‍. മോദിയെ ഹ്യൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ സന്തോഷമറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദര്‍ശനം വ്യാപാരം, സംസ്‌കാരം, ടൂറിസം എന്നിവയില്‍ ഹ്യൂസ്റ്റണും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
Post Your Comments