കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിന് പോയ യുവാവിന്റെ മരണം തിരാവേദനയാകുന്നു. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34) വാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ മുങ്ങിമരിച്ചത്. മഴ ദുരിതം വിതച്ചതോടെ ലിനുവും കുടുംബവും ചെറുവണ്ണൂരിലെ ക്യാമ്പിലായിരുന്നു. ഇവിടെ നിന്നുമാണ് സുഹൃത്തുക്കള്‍ക്കൊപ്പം ലിനു രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.
ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി 2 തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്നറിഞ്ഞത്. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ALSO READ: വീണ്ടും ന്യൂനമര്‍ദ്ദം; തെക്കന്‍ കേരളത്തിലുള്‍പ്പെടെ കനത്ത മഴയ്ക്ക് സാധ്യത
അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലേക്ക് വന്നതാണ് ലിനു. മരണവിവരം ലിനുവിന്റെ അമ്മയെയും അച്ഛന്‍ സുബ്രഹ്മണ്യനെയും എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു ഒപ്പമുള്ളവര്‍. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ക്യാമ്പിലേക്കെത്തിച്ചു. തൊട്ടടുത്ത് ചെറുവണ്ണൂര്‍ ഗവ.എച്ച്എസിലെ ക്യമ്പിലും ലിനുവിന്റെ അയല്‍വാസികളില്‍ അനേകം പേരുണ്ട്. അവിടെയും പൊതുദര്‍ശനത്തിനു വച്ചു. ലിനുവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് ക്യാമ്പിലുള്ളവര്‍.
Post Your Comments