ഈദ് അല്‍ അദ ആഘോഷത്തില്‍ അന്താരാഷ്ട്രഅതിര്‍ത്തിയില്‍ മധുരം പങ്ക് വയ്ക്കുന്ന പതിവില്‍ നിന്ന് വിട്ടുനിന്ന് പാക് സൈന്യം പതിവ് മധുരപലഹാരവിതരണം ഇത്തവണ നടന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു കശ്മീരിന് സ്വതന്ത്രപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്ഥാന്‍ ഏകപക്ഷീയമായി പിന്‍വലിച്ചിരുന്നു. ഇതാണ് ഇത്തവണ പാക് സൈനികര്‍ മധുരപലഹാരവിതരണം ഉപേക്ഷിക്കാനുള്ള കാരണമായതെന്നാണ് കരുതുന്നത്.
ജമ്മു, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്രഅതിര്‍ത്തിയില്‍ ബിഎസ്എഫ് സൈനികര്‍ മധുരപലഹാരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ ഇതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാവര്‍ഷവും ഇന്ത്യ പാക് സൈനികര്‍ക്കിടയില്‍ നടക്കുന്ന മധുരം പങ്കിടല്‍ ആഘോഷം ഇത്തവണ നടന്നില്ലെന്നും മുതിര്‍ന്ന സൈനികോദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
ഇന്ത്യ പാക് അതിര്‍ത്തിയില്‍ 3,000 കിലോമീറ്ററിലധികം വിന്യസിച്ചിരിക്കുന്ന ഇരുസേനകളും പ്രധാന ഉത്സവങ്ങളായ ഈദ്, ഹോളി, ദീപാവലി തുടങ്ങി രണ്ട് രാജ്യങ്ങള്‍ക്കും പ്രാധാന്യമുള്ള ദേശീയ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ പരസ്പരം മധുര പലഹാരങ്ങള്‍ കൈമാറാറുണ്ട്.
Post Your Comments