Latest NewsNewsIndia

ഇന്ത്യയിലേയ്ക്ക് കടന്ന ബംഗ്ലാദേശികള്‍ പിടിയില്‍, മുമ്പ് പിടികൂടിയത് 1018 നുഴഞ്ഞുകയറ്റക്കാരെ: ഇതില്‍ 124 റോഹിംഗ്യകളും

അഗര്‍ത്തല : അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്ന നാല് ബംഗ്ലാദേശികള്‍ പിടിയില്‍. ത്രിപുരയില്‍ നിന്നാണ് ജഹാംഗീര്‍ ആലം, എംഎന്‍ ഹുസൈന്‍, ഒമ്രാന്‍ ഹുസൈന്‍, റിയാദ് ഹുസൈന്‍ എന്നിവര്‍ പിടിയിലായത്.

Read Also:സംസ്ഥാനത്ത് അതിതീവ്ര മഴ: 4 ജില്ലകളില്‍ അടുത്ത 3 ദിവസം റെഡ് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം

മെയ് 17-ന് രാത്രി അഗര്‍ത്തല-സെക്കന്ദരാബാദ് എക്സ്പ്രസില്‍ ചെന്നൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനിലേയ്ക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്ന ഇവരെ കണ്ട് പൊലീസുകാര്‍ക്ക് സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ആദ്യം ഇന്ത്യക്കാരാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ റോഫിഖുള്‍ ഇസ്ലാം എന്ന ഇന്ത്യന്‍ ഏജന്റിന്റെ സഹായത്തോടെ യാതൊരു രേഖകളുമില്ലാതെ ഇന്ത്യന്‍ അതിര്‍ത്തി കടന്നതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.

ത്രിപുരയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നത് ഇത് ആദ്യമല്ല. മെയ് 11 ന് എട്ട് ബംഗ്ലാദേശികളെയും അവരെ സഹായിച്ച ഇന്ത്യന്‍ ബ്രോക്കറെയും അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനില്‍ കയറാനൊരുങ്ങുകയായിരുന്നു ഇവര്‍.

2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ 15 വരെയുള്ള 16 മാസത്തിനിടെ ത്രിപുരയില്‍ നിന്ന് മാത്രം 1018 നുഴഞ്ഞുകയറ്റക്കാരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതില്‍ 498 പേര്‍ ബംഗ്ലാദേശികളാണ്. ഇതേ കാലയളവില്‍ 124 റോഹിംഗ്യകളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 150 പേര്‍ ബംഗ്ലാദേശികളും 57 പേര്‍ റോഹിംഗ്യകളുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button