ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പ്രതികരണവുമായി പ്രമുഖ തമിഴ് നടൻ വിജയ് സേതുപതി. ശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം ശരിയല്ലെന്ന് ഓസ്ട്രേലിയന്‍ റേഡിയോ ചാനലായ എസ്ബിഎസ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Also read : ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളുമായി പാകിസ്ഥാന്‍; ജാഗ്രതയോടെ ഇന്ത്യ
ഇത് ജനാധിപത്യത്തിന് എതിരാണ്. പെരിയോര്‍ മുന്‍പ് തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കശ്മീരിലെ ജനത തന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ വീട്ടില്‍ താമസിക്കാത്ത ഞാന്‍ നിങ്ങളുടെ വീട്ടിലെ കാര്യത്തില്‍ ഇടപെട്ടാല്‍ എങ്ങനെയിരിക്കും. ?. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠയുണ്ട്, എന്നാല്‍ എന്‍റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യത്യസ്തമാണ്. കാശ്മീരിനെക്കുറിച്ച് കാര്യങ്ങള്‍ വായിച്ചപ്പോള്‍ വലിയ വേദനയാണ് ഉണ്ടായതെന്നും കാശ്മീരിലെ പരിഹാരം കശ്മീര്‍ ജനതയില്‍ നിന്നാണ് വരേണ്ടതെന്നും വിജയ് സേതുപതി പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്വെലില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ എത്തിയതായിരുന്നു അദ്ദേഹം.
Post Your Comments