Article

ദീപാവലി മധുരത്തില്‍ ഏറ്റവും പ്രിയം ‘കാജു കാട്ട്‌ലി’ക്ക് തന്നെ

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക വിവിധ തരത്തിലുള്ള മധുര പലഹാരങ്ങളായിരിക്കും. മധുരം ഒഴിവാക്കിയ ഒരു ദീപാവലി ആഘോഷം നമുക്ക് ചിന്തിക്കാനേ പറ്റില്ല. ഏവര്‍ക്കും ഒരേ പോലെ ഇഷ്ടമുള്ള ദീപാവലി മധുരം ‘കാജു കാട്ട്‌ലി’ ആണെങ്കില്‍, അത് ഇരട്ടി മധുരം തന്നെ.

കാജു ബര്‍ഫി എന്നും കൂടെ പേരുള്ള കാജു കാട്ട്‌ലി ഒരു ഇന്ത്യന്‍ സ്വീറ്റ് തന്നെയാണ്. വടക്കേ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തില്‍ ഉള്ള ഒരു മധുരമാണിത്. കാജു എന്നാല്‍ കശുവണ്ടി എന്നാണര്‍ത്ഥം. പാലും പഞ്ചസാരയും കശുവണ്ടിയുമെല്ലാം ചേര്‍ത്ത് വളരെ എളുപ്പം അതീവ രുചിയില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു അടിപൊളി മധുരമാണിത്.

കാജു ബര്‍ഫി തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍:

അണ്ടിപ്പരിപ്പ് -250ഗ്രാം
പഞ്ചസാര -8 ടേബിള്‍ സ്പൂണ്‍
നെയ്യ് -1.5 ടേബിള്‍ സ്പൂണ്‍
പാല്‍ പൊടി -3ടേബിള്‍ സ്പൂണ്‍
വെള്ളം-4 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

ആദ്യമായി അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുത്തു അരിച്ചെടുക്കുക. ഒരു പാനില്‍ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര ലായനി കയ്യില്‍ ഒട്ടുന്ന പരിവമായാല്‍ അതിലേക്ക്? പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ് ചേര്‍ത്ത് കൊടുത്തു ഒന്ന് യോജിപ്പിച്ചെടുക്കുക. ശേഷം പാല്‍പ്പൊടി ചേര്‍ത്ത് കൊടുക്കുക. നെയ്യ് ഒഴിച്ച് കൊടുത്തു എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുത്ത് തീ ഓഫ് ചെയ്യുക. ഒരു ബട്ടര്‍ പേപ്പറില്‍ അല്‍പം നെയ്യ് തടവി അതിലേയ്ക്ക് ഈ മാവ് ഇട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു ചപ്പാത്തി കുഴല്‍ കൊണ്ട് മാവ് ഒന്ന് പരത്തിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക. രുചിയൂറും കാജു ബര്‍ഫി/കാട്ട്‌ലി  റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button