സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം ഇറങ്ങി, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത വ്യക്തിയാണ് ജവഹർലാൽ നെഹ്‌റു. വിഭജനത്തിനിടെ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾ, ബ്രിട്ടീഷുകാർ കാലിയാക്കിയ ഖജനാവ്, പകർച്ചവ്യാധികൾ എന്നിവയിൽ നിന്നുമാണ് പണ്ഡിറ്റ്ജി ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുത്തത്. അത് കൊണ്ട് തന്നെയാണ് നവ ഭാരത ശില്പി എന്ന് അദ്ദേഹം അറിയപ്പെടുന്നത്.
ഇംഗ്ലണ്ടിലെ നിയമ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിവന്ന ജവാഹർലാൽ 1912ലെ പാറ്റ്‌ന എ ഐ സി സി യിലാണ് ആദ്യം പങ്കെടുത്തത്.പിന്നീടൊരിക്കൽ ദക്ഷിണാഫ്രിക്കയിൽ ജനകീയ പ്രക്ഷോഭം നയിച്ച് കഴിവ് തെളിയിച്ച ഗാന്ധിജി ഇന്ത്യയിലെത്തിയ വിവരം അദ്ദേഹം അറിഞ്ഞു. 1916ലായിരുന്നു ഇരുവരും തമ്മിലുള്ള ആ കൂടിക്കാഴ്ച നടന്നത്. 1929ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ നെഹ്‌റു അവതരിപ്പിച്ച പൂർണ്ണ സ്വരാജ് പ്രമേയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം ജനുവരി 26നു സ്വാതന്ത്ര്യ ദിനമായി കൊണ്ടാടുക എന്നതായിരുന്നു ആ പ്രമേയം. പൂർണ്ണ സ്വരാജ് ദിനം എന്ന് നാമകരണം ചെയ്യപ്പെട്ട ആ ദിവസത്തിൽ ജനങ്ങൾ ദേശീയ പതാകയുമായി പുറത്തിറങ്ങുകയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയുണ്ടായി. പിന്നീട് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുകയും ഒന്നുമില്ലായ്മയിൽനിന്ന് ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു ഭംഗിയായി നിർവഹിച്ചു.
Post Your Comments