Latest NewsIndia

ഭാവി തലമുറയ്ക്ക് ജനസംഖ്യാ വിസ്‌ഫോടനം വലിയ ഭവിഷത്ത് ഉണ്ടാക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം : പ്രധാനമന്ത്രി

ഇന്ന് എടുത്തുപറയാനുള്ള രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമുണ്ട്-അത് ജനസംഖ്യാ വിസ്‌ഫോടനമാണ്.

ന്യൂഡല്‍ഹി: ജനസംഖാ വർദ്ധനവിനെ കുറിച്ച് പരാമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. 73-ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ചുള്ള ആശങ്കയും ഈ വെല്ലുവിളി നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇന്ന് എടുത്തുപറയാനുള്ള രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമുണ്ട്-അത് ജനസംഖ്യാ വിസ്‌ഫോടനമാണ്. നമ്മള്‍ ചിന്തിക്കണം, നമ്മുടെ കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ക്ക് നീതി പുലര്‍ത്താനാകുമോ?

ഭാവി തലമുറയ്ക്ക് ജനസംഖ്യാ വിസ്‌ഫോടനം വലിയ ഭവിഷത്ത് ഉണ്ടാക്കും. ജനസംഖ്യാ വിസ്‌ഫോടനം എന്ന പ്രശ്‌നത്തില്‍ വലിയ ചര്‍ച്ചകളും ബോധവത്കരണവും അത്യാന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഈ വെല്ലുവിളി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുദിനം ജനസംഖ്യാ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കുട്ടിയോട് നിങ്ങള്‍ക്ക് നീതി പുലര്‍ത്താനാകുമോ എന്ന് നിങ്ങള്‍ ചിന്തിക്കണം, അവനോ/അവള്‍ക്കോ വേണ്ടതെല്ലാം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം. അവര്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button