Latest NewsIndia

കരനാവികവ്യോമസേനയുടെ ഏകോപന ചുമതലയ്ക്കായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് , ഇനി സൈന്യത്തിന്റെ മേധാവി

കര നാവിക വ്യോമസേനകളെ ഒരുപോലെ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി : മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാ‍ണ് ഭീകരവാദം. ഭീകരവാദത്തെ ഇല്ലാതാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യൻ സൈന്യം ഓരോ പൗരന്റെയും അഭിമാനമാണ്. രാജ്യസുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. സൈനിക ശക്തിയുടെ നവീകരണം ഉടൻ തന്നെ പൂർത്തിയാക്കും. കര നാവിക വ്യോമസേനകളെ ഒരുപോലെ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരനാവികവ്യോമസേനയുടെ ഏകോപന ചുമതലയ്ക്കായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം പ്രഖ്യാപിച്ചു. സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നാശം വിതയ്ക്കുന്നു. എല്ലാവരും ഒരുമിച്ച് ഭീകരതക്കെതിരെ പോരാടേണ്ട സമായമാണിതെന്നും ഒരു കാരണവശാലും ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button