1857ല്‍ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭത്തോടെയാണ് ഇന്ത്യയില്‍ സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്. ഇത് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. 19ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റ് സമര നേതാക്കളും ഒന്നിച്ചതോടുകൂടി സ്വാതന്ത്ര്യസമരം ശക്തിപ്പെടുകയുണ്ടായി.
1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരത്തെ കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതോടെ ലഹള പൊട്ടിപ്പുറപ്പെടുമെന്ന് ബ്രിട്ടീഷുകാർ ഭയക്കുകയുണ്ടായി. ഈ സമയത്ത് വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്‌തു. ഏകദേശം 13 ലക്ഷം ഇന്ത്യന്‍ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യ പൂര്‍വ്വ ദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളില്‍ ചേരുകയുണ്ടായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്യം ലഭിച്ചു. ഒടുവിൽ 1947ല്‍ ഇന്ത്യ രൂപികൃതമായി. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments