Festivals

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം

1857ല്‍ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭത്തോടെയാണ് ഇന്ത്യയില്‍ സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്

ബ്രിട്ടണ്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരായ സമരങ്ങളെ പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. 1857ല്‍ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭത്തോടെയാണ് ഇന്ത്യയില്‍ സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്.

പിന്നീട് 19ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റ് സമര നേതാക്കളും പ്രസ്ഥാനത്തിലേക്ക് എത്തിയത് സ്വതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. പിന്നീട് 1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ദത്തിനുശേഷം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടും എന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. എന്നാല്‍ അതുവരെ കാണാത്ത തരത്തില്‍ ബ്രിട്ടനു നേരെ സന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്തു.

പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ)യും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും 1939ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധകാലത്ത അവയുടെ ഉന്നതിയിലെത്തി. തുടര്‍ന്നുണ്ടായ മുംബൈ ലഹളയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചെങ്കോട്ട വിചാരണയും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് ആക്കം കൂട്ടി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്യം ലഭിച്ചു. തുടര്‍ന്ന് 1947ല്‍ ഇന്ത്യ രൂപികൃതമായി. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 1952ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ 62 ശതമാനം സമ്മതിദാനം രേഖപ്പെടുത്തി അതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button