Festivals

ഇന്ത്യൻ പതാകയെ കുറിച്ച് നാം ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

രാജ്യം വീണ്ടുമൊരു സ്വതന്ത്രദിനത്തിലേക്ക് കടക്കുന്നു. സ്വതന്ത്രദിനത്തിന്റെ വരവറിയിച്ച് കൊണ്ട് വീടുകളിലും മറ്റും ഇന്ത്യൻ പതാകകൾ നമ്മുക്ക് ഇനി കാണാൻ സാധിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യൻ പതാകയുടെ പ്രാധാന്യം വളരെ വലുതാണ്. പതാക ഉയർത്താലാണ് എല്ലായിടത്തെയും പ്രധാന ചടങ്ങ്. അന്നേ ദിവസം സ്കൂളുകളിലാകട്ടെ.ഓഫീസുകളിലാകട്ടെ  1947 ഓഗസ്റ്റ് 15ൽ ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ ഓർമിപ്പിച്ചു കൊണ്ട്  ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തുന്നു. അതിനാൽ ഇന്ത്യൻ പതാകയെ കുറിച്ച് നാം ഉറപ്പായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ചുവടെ ചേർക്കുന്നു.

ദീര്‍ഘചതുരത്തിലുള്ള ഒരേ അളവിലുള്ള മൂന്ന് ദീര്‍ഘചതുരങ്ങളോട് കൂടിയ ത്രിവർണ്ണ പതാകയാണ് ഇന്ത്യയുടേത്. ആദ്യ കുങ്കുമം,താഴെ പച്ച, മധ്യഭാഗത്ത് വെള്ള എന്നീ നിറങ്ങളാണുള്ളത്. വെളുത്ത പ്രതലത്തിൽ മധ്യത്തിലായി നേവി ബ്ലൂ നിറത്തില്‍ 24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ടായിരിക്കും. പതാകയുടെ രണ്ടു വശത്തും ഇതുണ്ടായിരിക്കണം. ഇത് അച്ചടിച്ചതോ, തുന്നിച്ചേര്‍ത്തതോ, സ്‌ക്രീന്‍ പ്രിന്റ് ചെയ്തതോ ആകണം.ദീര്‍ഘചതുരാകൃതിലാണ് ദേശീയപതാകയെങ്കിലും അനുപാതം 3:2 ആയിരിക്കണം. കൈകൊണ്ടുണ്ടാക്കിയ സില്‍ക്ക്, പരുത്തി നൂല്‍, ഖദര്‍ എന്നിവകൊണ്ട് നെയ്തുണ്ടാക്കുന്നതാണ് ഇന്ത്യന്‍ ദേശീയപതാക.

പ്രദര്‍ശിപ്പിക്കു ന്ന രീതിക്ക് അനുസൃതമായി പതാകയുടെ വലിപ്പം നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. വി.വി.ഐ.പി യുടെ വിമാനത്തിനുള്ള പതാക 450X300 എം.എം എന്ന അളവ് പാലിച്ചിരിക്കണം. കാറുകളില്‍ 225 X150 എം.എം അളവിലുള്ള പതാകയാണ് ഉപയോഗിക്കുക. മേശപ്പുറത്ത് ഉപയോഗിക്കുന്ന പതാകയുടെ വലിപ്പം 150 X 100 എം.എം ആയിരിക്കണം. അനുവദിക്കപ്പെട്ട മറ്റു അളവുകൾ ഇവയൊക്കെ : 6300 X 4200 എം.എം, 3600 X 2400 എം.എം, 2700 X 1800 എം.എം, 1800 X 1200 എം.എം, 1350 X 900 എം.എം, 900 X 600 എം.എം, 450 X 300 എം.എം, 225 X 150 എം.എം, 150 X100 എം.എം.

നാടെങ്ങും പ്ലാസ്റ്റിക്കിലും തുണിയിലുമുള്ള ദേശീയപതാകകള്‍ വരും ദിവസങ്ങളില്‍ എത്തുമെങ്കിലും യഥാര്‍ഥത്തില്‍ ദേശീയ പതാക നിര്‍മിക്കാന്‍ രാജ്യത്തു കര്‍ണാടക ഖാദി ആന്‍ഡ് ഗ്രാമോദ്യോഗ് സംയുക്ത സംഘ(ഫെഡറേഷന്‍)ത്തിനു മാത്രമാണ് അനുമതിയുള്ളത്. ധാര്‍വാഡ് ജില്ലയിലെ ബെന്‍ഗേരി ഗ്രാമത്തിലാണ് കെ.കെ.ജി.എസ്.എസ് .എഫിന്റെ ആസ്ഥാനം.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

പൊതു സ്ഥലത്തോ,മറ്റോ വെച്ച് ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട് സംസാരിക്കുക, അനാദരിക്കുക, നശിപ്പിക്കുക, രൂപമാറ്റം വരുത്തുക, പുറത്ത് മറ്റെന്തെങ്കിലും വരച്ച് ചേര്‍ക്കുക, കീറിക്കളയുക, പതാകയെ മോശമാക്കിക്കൊണ്ട് പ്രസംഗിക്കുകയോ, എഴുതുകയോ, വാക്കാലോ, പ്രവര്‍ത്തിയാലോ ചെയ്യുന്നത് തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഇത്തരം പ്രവർത്തികൾക്ക് മൂന്ന് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കുന്നതായിരിക്കും.

Also read : ഇന്ത്യ സ്വതന്ത്രയായി അന്തസുറ്റ ജീവിതം നയിക്കുമെന്ന് ഉറപ്പ് വരുത്തുന്നതില്‍ സ്വയം സമര്‍പ്പിച്ച അതികായരില്‍ ഒരാളായിരുന്നു സുഭാഷ് ചന്ദ്രബോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button