India

ഇന്ത്യ സ്വതന്ത്രയായി അന്തസുറ്റ ജീവിതം നയിക്കുമെന്ന് ഉറപ്പ് വരുത്തുന്നതില്‍ സ്വയം സമര്‍പ്പിച്ച അതികായരില്‍ ഒരാളായിരുന്നു സുഭാഷ് ചന്ദ്രബോസ്

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ആഗ്രഹസാക്ഷാല്‍ക്കാരത്തെപ്പോലും തങ്ങളുടെ സാമ്രാജ്യത്വ അഹങ്കാരത്തിന്റെ ഓര്‍മ്മദിവസമാക്കി മാറ്റാനുള്ള ബ്രിട്ടീഷുകാരന്റെ തന്ത്രമാണ് ഇവിടെ ജയിച്ചത്.

ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 120 കോടി ഭാരതീയരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനമായി ഈ പ്രത്യേക ദിവസം തന്നെ എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്. ഈ ദിവസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? 

ഈ ദിവസമാണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ (Gyokuonhoso) എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്. ജാപ്പനിസ് ചക്രവര്‍ത്തി ഹിരോഹിതോ റേഡിയോയിലൂടെ വായിച്ച ആ കീഴടങ്ങല്‍ പ്രഖ്യാപനത്തിലേയ്ക്ക് നയിച്ചതാവട്ടെ നമുക്കേവര്‍ക്കും അറിവുള്ളതുപോലെ ഹിരോഷിമയിലും നാഗസാക്കിയിലും സഖ്യസേന നടത്തിയ അതിക്രൂരമായ നരഹത്യകളും.

സഖ്യസേനയുടെ സാമ്രാജ്യത്തഹുങ്കിനു മുന്‍പില്‍ അവസാന നിമിഷംവരെ തോറ്റുകൊടുക്കാതെ പോരാടിയ ജപ്പാന്റെ നെഞ്ചിലേയ്ക്ക് വര്‍ഷിക്കപ്പെട്ട ലിറ്റില്‍ബോയ് എന്നും ഫാറ്റ്മാന്‍ എന്നും പേരുള്ള രണ്ട് ആറ്റം ബോംബുകള്‍ മാനവരാശി ഇന്നോളം കണ്ടിട്ടില്ലാത്ത കൊടുംയാതനകളാണ് വിതച്ചത്. ഒന്നര ലക്ഷം പേര്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ 37,000ലേറെ പേര്‍ക്ക് ആണവവികിരണങ്ങളാല്‍ മാരകമായി പൊള്ളലേറ്റു. ജപ്പാന്‍ എന്ന കൊച്ചുരാജ്യത്തിന് താങ്ങാവുന്നതിലേറെ ആയിരുന്നു ഇത്.

ഹിരോഷിമയില്‍ ബോംബിട്ടത് 1945 ആഗസ്റ്റ് 6നായിരുന്നു. നാഗസാക്കിയിലേത് ആഗസ്റ്റ് 9നും. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധം അങ്ങനെ അവസാനിച്ചു.ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ആഗ്രഹസാക്ഷാല്‍ക്കാരത്തെപ്പോലും തങ്ങളുടെ സാമ്രാജ്യത്വ അഹങ്കാരത്തിന്റെ ഓര്‍മ്മദിവസമാക്കി മാറ്റാനുള്ള ബ്രിട്ടീഷുകാരന്റെ തന്ത്രമാണ് ഇവിടെ ജയിച്ചത്.

അതോടൊപ്പം, ജപ്പാന്റെ സഹായത്തോടെ സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ച സുഭാഷ് ചന്ദ്രബോസിനെ പോലെയുള്ളവരുടെ സ്മരണയെപ്പോലും പരിഹസിക്കുക എന്നുള്ളതും ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു.ഇന്ത്യ സ്വതന്ത്രയായി അന്തസുറ്റ ജീവിതം നയിക്കുമെന്ന് ഉറപ്പ് വരുത്തുന്നതില്‍ സ്വയം സമര്‍പ്പിച്ച അതികായരില്‍ ഒരാളായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിലും, കരുത്തുറ്റ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിലും നമ്മൾ ഓരോ ഭാരതീയരും പ്രതിബദ്ധരാണ്’.

ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ഉള്ള സുഭാഷ് ചന്ദ്രബോസ് മ്യൂസിയത്തിന്റെ കെട്ടിടത്തിലാണ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയുടെ വീരപുത്രന്മാരായ കേണല്‍ പ്രേം സഹ്ഗള്‍, കേണല്‍ ഗുര്‍ബക്ഷ് സിംഗ് ധില്ലണ്‍, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍ എന്നിവരെ വിചാരണ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെയും, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചരിത്രത്തെയും വിശദമായി പകര്‍ത്തിയ ചിത്രങ്ങള്‍ നമുക്ക് കാണാൻ സാധിക്കും . 1947 ആഗസ്റ്റ് 15നു ശേഷവും ബ്രിട്ടീഷുകാരന്‍ തന്നെയാണ് ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. 

ഇടയ്ക്ക് മൗണ്ട്ബാറ്റന്‍ വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാന്‍ ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സംപ്രീതനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 1947നു ശേഷവും ഇന്ത്യ ബ്രിട്ടീഷുകാരന്റെ കടിഞ്ഞാണില്‍ത്തന്നെ ആയിരുന്നു എന്നര്‍ത്ഥം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് 1950 ജനുവരി 26ന് സ്വന്തം ഭരണഘടനയോടു കൂടി ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറിയപ്പോഴാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button