Latest NewsIndiaSports

ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക പി വി സിന്ധുവും ശരത് കമലും; ടീമിനെ നയിക്കുന്നത് ​ഗ​ഗൻ നാരം​ഗ്

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഒളിംപിക്സിൽ ഇന്ത്യൻ ടീമിനെ നയിക്കുക. ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് ​ഗ​ഗൻ നാരം​ഗ്.

റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്.

ജൂലൈ 26 മുതൽ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യൻ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കസറുന്ന ഒളിംപിക്‌സ് വേദിയിൽ പരമാവധി മെഡൽ കൊയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button