ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി. കശ്മീരിലെ യുവതാരങ്ങള്‍ക്ക് പരിശീലനം നൽകി അവരെ മികച്ച ക്രിക്കറ്റര്‍മാരായി വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ധോണി ക്രിക്കറ്റ് അക്കാദമി തുടങ്ങുക. പരിശീലനം സൗജന്യമായിരിക്കും. അക്കാദമി തുടങ്ങാനുള്ള പദ്ധതികളെക്കുറിച്ച് ധോണി കേന്ദ്ര കായികമന്ത്രായലത്തെയും അറിയിച്ചിട്ടുണ്ട്. നിലവിൽ കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായാല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ധോണി മുന്നോട്ട് പോവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
Also read : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : പ്രതികരണവുമായി വിജയ് സേതുപതി
സൈനിക സേവനത്തിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പാരാച്യൂട് റെജിമെന്റില്‍ ജൂലെ 31മുതൽ സേവനം അനുഷ്ഠിക്കുകയാണിപ്പോള്‍ ധോണി. തെക്കന്‍ കശ്മീരില്‍ 106 TA ബറ്റാലിയനൊപ്പം സേവനം അനുഷ്ഠിക്കുന്ന ധോണി ഓഗസ്റ്റ് 15വരെ കശ്മീരില്‍ തുടരും.
Post Your Comments