ന്യൂഡൽഹി: ഇന്ത്യ ഗേറ്റിൽ, സുഭാഷ് ചന്ദ്രബോസിനെ ഹോളോഗ്രാം പ്രതിമ എന്ന അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോസിന്റെ 125-മത്തെ ജന്മദിനമായ ഇന്നാണ് ചടങ്ങു നടക്കുന്നത് എന്നതാണ് പ്രത്യേകത.
ഭാരതത്തിന് സുഭാഷ് ചന്ദ്ര ബോസിനോടുള്ള തീർത്താൽ തീരാത്ത കടപ്പാടിന്റെ പ്രതീകമായാണ് ഈ പ്രതിമ നിർമ്മിക്കുന്നത് എന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഗ്രാനൈറ്റിലുള്ള യഥാർത്ഥ പ്രതിമയുടെ നിർമ്മാണം പൂർത്തിയാകുന്നതു വരെ താൽക്കാലികമായാണ് ഈ ഹോളോഗ്രാം പ്രതിമ അവിടെ സ്ഥാപിക്കുക. ഈ തീരുമാനത്തിൽ കൊൽക്കത്തയിലുള്ള സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം വളരെയധികം ആഹ്ലാദഭരിതരാണ്. പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിച്ചിട്ടുണ്ട്.
28 അടി നീളവും അടി വീതിയും എന്ന കണക്കിലാണ് പ്രതിമ നിർമിക്കപ്പെടുന്നത്. നേരത്തെ, ജോർജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്ന സ്ഥലത്താണ് ചന്ദ്രബോസിന്റെ പുതിയ പ്രതിമ ഉയരുക.
Post Your Comments