ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ആഘോഷ ചടങ്ങില്‍ സംസാരിക്കാന്‍ വിസമ്മതിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് നേരെ വിമർശനം. ‘കാള ചുവപ്പു തുണിക്കഷണം കാണുന്നതുപോലെയാണ്’ മമതയ്ക്ക് ‘ജയ് ശ്രീറാം’ വിളികളെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. ഇതുകാരണമാണ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.
read also:കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണ്; എം.സി ജോസഫൈനെതിരെ ടി.പത്മനാഭന്‍
കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ പ്രസംഗിക്കാനായി എത്തിയപ്പോള്‍ സദസില്‍നിന്ന് ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നതാണ് മമതയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഈ സമയം വേദിയിലുണ്ടായിരുന്നു.
‘ജയ് ശ്രീറാം’ എന്നെഴുതിയ ഒരുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതാ ബാനര്‍ജിക്ക് അയയ്ക്കുമെന്ന് ബിജെപിയുടെ തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ട്വീറ്റ് ചെയ്തു.
Post Your Comments