KeralaLatest NewsIndiaNews

രാഷ്ട്രപതി ഭവനിൽ സ്ഥാപിച്ച ഛായാചിത്രം നേതാജിയുടേത് തന്നെ ; പോസ്റ്റുകൾ മുക്കിയോടി പ്രമുഖർ

സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്‍റെ 125-ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ഭവനില്‍ സ്ഥാപിച്ച ഛായാചിത്രം മാറിപ്പോയെന്ന് വിമര്‍ശനം ഉയർന്നിരുന്നു . രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്‍ത നേതാജിയുടെ ഫോട്ടോ, ബംഗാളി നടന്‍ പ്രസോന്‍ജിത് ചാറ്റര്‍ജിയുടെതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയർന്നത് .

Read Also : “ഇന്ത്യ എന്ന റിപ്പബ്ലിക് ഇന്ന് ആഗോള പ്രതീക്ഷയും സ്വപ്നവുമാണ്” ; റിപ്പബ്ലിക് ദിനാശംസകളുമായി എസ് സുരേഷ് 

എന്നാല്‍ ചിത്രം നേതാജിയുടെ തന്നെയാണെന്ന് ദി ഹിന്ദു ദിനപത്രത്തിലെ പൊളിറ്റിക്കൽ എഡിറ്റർ നിസ്‍തുല ഹെബ്ബര്‍ ട്വീറ്റ് ചെയ്‍തു. ഛായാചിത്രം വരച്ച കലാകാരന്‍ പരേഷ് മെയ്‍ഠിക്ക്, സുഭാഷ് ചന്ദ്രബോസിന്‍റെ മരുമകള്‍ ജയന്തി ബോസ് രക്ഷിത് ആണ് ചിത്രം നല്‍കിയതെന്ന് നിസ്‍തുല ട്വീറ്റ് ചെയ്‍തു.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‍ത്ര, സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ബാര്‍ഖാ ദത്ത് എന്നിവരും ആരോപണം ഉന്നയിച്ചിരുന്നു. നിസ്‍തുലയുടെ ട്വീറ്റിന് പിന്നാലെ ഇരുവരും ആരോപണം ഉന്നയിച്ച ട്വീറ്റുകള്‍ പിന്‍വലിച്ചു.

2019ല്‍ പുറത്തിറങ്ങിയ ഗുംനാമി എന്ന ബംഗാളി സിനിമയില്‍ നിന്നുള്ളതാണ് ഫോട്ടോയെന്നാണ് കൂടുതലും കമന്‍റുകള്‍. ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്‍ത സിനിമ നേതാജിയുടെ തിരോധാനവും ചരിത്രവുമാണ് ചര്‍ച്ച ചെയ്‍തത്. രണ്ടുഫോട്ടോകളാണ് രാഷ്ട്രപതി ഭവന്‍ പോസ്റ്റ് ചെയ്‍തത്. ഇതിന് പിന്നാലെ നിരവധി പേര്‍ ഛായാചിത്രത്തിന്‍റെ ആധികാരികത ചോദ്യം ചെയ്‍തു കമന്‍റുകളെത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button