Latest NewsUAEGulf

ട്രാഫിക് നിയമം ലംഘിക്കാതെ അഞ്ച് വര്‍ഷക്കാലം; ഒടുവില്‍ സൈഫിനെ തേടിയെത്തിയത് ദുബായ് പോലീസിന്റെ സമ്മാനം

ദുബായ്: ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചയാള്‍ക്ക് സമ്മാനവുമായി ദുബായി പോലീസ്. അഞ്ച് വര്‍ഷത്തിനിടെ  ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ചതിനാണ് ദുബായ് പോലീസ് പുതിയ വാഹനം സമ്മാനമായി നല്‍കിയത്. സ്വദേശിയായ സൈഫിനെതേടിയാണ് സമ്മാനെമെത്തിയത്.

ALSO READ: കേരളത്തിന് ആശ്വാസം : മഴയുടെ ശക്തി കുറയും

സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ അപ്രതീക്ഷിതമായാണ് ദുബായ് പൊലീസ് സംഘം എത്തിയത്. സൈഫിനുള്ള സമ്മാനവുമായായിരുന്നു പൊലീസ് ഉപമേധാവിയുടെയും സംഗത്തിന്റെയും വരവ്. സുരക്ഷിതമായി വാഹനം ഓടിച്ചതിനുള്ള സമ്മാനമായി ഒരു പുത്തന്‍ കാറ് തന്നെ അവര്‍ സമ്മാനിച്ചു. എന്നാല്‍ സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്.

ALSO READ: മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ടുള്ള തർക്കം: തൊഴിലാളിയെ ഉടമ കൊലപ്പെടുത്തി

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സൈഫിന് സമ്മാനം നല്‍കിയതെന്ന് ചീഫ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫിയന്‍ പറഞ്ഞു. നിയമം കൃത്യമായി പാലിക്കുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button