ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 1200 ലധികം സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിന്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ 31ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: ‘ശരിക്കും എന്റെ പേര് ടിനി ടോം എന്നല്ല’: തുറന്നു പറഞ്ഞ് താരം
പ്രദര്‍ശനത്തിന്റെ ഭാഗമായി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ ചില ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണിത്, ആദ്യത്തേത് 2019 ജനുവരിയില്‍ നടന്നതായി സാംസ്‌കാരിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാണ് ലഭിച്ച ഉപഹാരങ്ങളുടെ വില. ഇതില്‍ കുറച്ച് ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിനുണ്ട്. ബാക്കിയുള്ളവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോര്‍ഗഡിലെ വിജയ് സ്തംഭത്തിന്റെയും പകര്‍പ്പുകള്‍, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവ ലേലത്തിനെത്തുന്നുണ്ട്. മോദിക്ക് സമ്മാനിച്ച 1200-ലധികം സമ്മാനങ്ങളും മെമന്റോകളും ലേലത്തിനുണ്ട്.
ലേലത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. , ‘ഇന്ന് മുതല്‍, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടക്കുന്ന എക്സിബിഷനില്‍ സമീപകാലത്ത് എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് ഇവയെല്ലാം. ഇവ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കുകയും ചെയ്യും,’ എന്ന് മോദി ട്വീറ്റില്‍ കുറിച്ചു.
Post Your Comments